വൈദ്യ ശാസ്ത്രത്തിനോ വിശ്വാസത്തിനോ കൊറോണ വൈറസിനെ പിടിച്ചു കെട്ടാനാകുന്നില്ല.ഈ നിസഹായതയുടെ കഥകള്‍ കേള്‍ക്കുമ്പോഴും കൊവിഡിനെ ഒരു പരിധി വരെ നിയന്ത്രിച്ച് ആശ്വാസ തീരമണയുന്ന ചില രാജ്യങ്ങളുണ്ട്. ചില സ്ഥലങ്ങളുണ്ട്. ജര്‍മ്മനി, തായ്വാന്‍, ന്യൂസിലന്‍ഡ്, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഒപ്പം നമ്മുടെ കൊച്ചു കേരളവും ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഈ പറഞ്ഞ രാജ്യങ്ങള്‍ക്കും നമ്മുടെ സംസ്ഥാനത്തിനും മഹാമാരിയെ നിയന്ത്രിക്കാനായെങ്കില്‍ ഇവിടങ്ങളില്‍ പ്രതിരോധകണ്ണികളെ നിയന്ത്രിക്കുന്നത് വളയിട്ട കൈകളാണ്, അതേ കരുത്തുറ്റ വനിതാ നേതാക്കളാണ്. അവരുടെ അചഞ്ചലമായ ധൈര്യത്തിനും കൃത്യതയ്ക്കും മുന്നില്‍ കൊവിഡ് സഞ്ചാരവേഗം കുറയ്ക്കുകയാണ്.ഭരണകസേരയില്‍ അമര്‍ന്നിരിക്കുന്ന വമ്പന്മാര്‍ക്ക് പോലും സാധിക്കാതെ പോയത് എങ്ങനെയാണ് ഈ വനിതകള്‍ നേടിയെടുത്തത് എന്ന് നോക്കാം